ചാലിശ്ശേരി ജിസിസി അക്കാദമിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ല യൂത്ത് ലീഗ് പട്ടാമ്പി സോണൽ ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി

കേരള ഫുട്ബോൾ അസോസിയേഷന് കീഴിൽ  പാലക്കാട് യൂത്ത് ലീഗ്  പട്ടാമ്പി സോണൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്ത് വെള്ളിയാഴ്ച തുടങ്ങി

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡററേഷൻ അംഗീകാരം ലഭിച്ച ചാലിശേരി ജി.സി.സി അക്കാദമിയുടെ നേതൃത്വത്തിലാണ് കേരള ഫുട്ബോൾ അസോസിയേഷന് കീഴിൽ പാലക്കാട് യൂത്ത്  ലീഗ് പട്ടാമ്പി സോണൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.

അണ്ടർ 15, 17 വിഭാഗങ്ങളിലായി അഞ്ച് ദിവസങ്ങളിലാണ് മൽസരം.  ബാക്കിയുള്ള മൂന്ന് മൽസരം  ജനുവരി 4 , 10 , 11 തിയ്യതികളിൽ നടക്കും.

തൃത്താല മേഖലയിൽ കെ എഫ് എയുടെ കീഴിൽ  ആദ്യമായാണ് പാലക്കാട് ജില്ലാ യൂത്ത് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുന്നത്.

ഫുട്ബോൾ മേള തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു  നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡോ. ടി.വി നിഷ  അധ്യക്ഷയായി.

ജിസിസി ഫുട്ബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടറും, കേരള പോലീസ് ടീം ക്യാപ്റ്റനുമായ  അമ്പാടി ശ്രീരാഗ് വിശദീകരണം നടത്തി

വിശ്ഷ്ടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു. ജി.സി.സി അക്കാദമിയുടെ ജേഴ്സിയുടെ പ്രകാശനവും ഉണ്ടായി. ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ ബ്ലോക്ക് മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ , രക്ഷാധികാരി ബാബു നാസർ, സദർ, അബ്ദുൾ സലാം കായികദ്ധ്യാപകൻ സാജൻ, ഈവനിംഗ് പെരിങ്ങോട്  പ്രസിഡൻ്റ് സേതുമാധവൻ, നാഗലശ്ശേരി പഞ്ചായത്തംഗങ്ങളായ അരുൺകുമാർ, നിഷ ദിലീപ്ജ്യോതി,  ക്ലബ് സെക്രട്ടറി ജിജു ജെക്കബ്, ട്രഷറർ എ.എം ഇക്ബാൽ എന്നിവർ സംസാരിച്ചു

ജി.സി.സി ക്ലബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് സി.വി മണികണ്ഠൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം