എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ നാളെ (ശനി) കൂറ്റനാട്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ  നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ  വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ (ശനി) പകൽ മൂന്നിന് പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട്  വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.

കൂറ്റനാട് - ഗുരുവായൂർ റോഡിൽ ന്യൂ ബസാറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സ്വീകരണം.  സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും, ജാഥ എത്തുന്നതിന് മുമ്പ് നാടൻ പാട്ടും അരങ്ങേറും.  

ജില്ലാതിർത്തിയായ നീലിയാട് നിന്നും തൃത്താല മണ്ഡലത്തിലേക്ക്  നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും പഞ്ചവാദ്യത്തിൻ്റെയും  പൂക്കാവടിയുടേയും  അകമ്പടിയോടെയും ജാഥയെ വേദിയിലേക്ക് സ്വീകരിക്കും. ജാഥാ ക്യാപ്റ്റൻ എം.വി  ഗോവിന്ദൻ, മാനേജർ  പി.സന്തോഷ്‌കുമാർ,  മറ്റു ജാഥാ അംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.എൻ മോഹനൻ, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, ടി.ഹംസ (സി.പി.ഐ ജില്ല എക്സി.), എ.കെ ദേവദാസ് (ഐ.എസ്.ജെ.ഡി),  സി.കെ വിജയൻ (കേരള കോൺ-എം), ശ്രീജി കടവത്ത് (എൻ.സി.പി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം