ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് സമാപിച്ചു: ഉദയശങ്കറിൻ്റെ നൂറ് കഥകളുമായി 'കഥായാനം' പ്രകാശനം ചെയ്തു.

പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ ഒരു പകൽ നീണ്ടുനിന്ന ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് സമാപിച്ചു. നാല്പതോളം എഴുത്തുകാരുടെ പ്രഭാഷണങ്ങളും ഡോക്യുമെൻ്ററി പ്രദർശനവും സാക്സഫോൺ സംഗീതവും നിറഞ്ഞ പരിപാടിയിൽ ഇരുനൂറോളം ആസ്വാദകരും ആദ്യാവസാനം പങ്കെടുത്തു.

ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ടി.ഉദയശങ്കറിൻ്റെ നൂറ് കഥകളടങ്ങിയ 'കഥായാനം' ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ അജയൻ, നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ഡോ.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. 

ആലങ്കോട് ലീലാകൃഷ്ണൻ, വിജി തമ്പി, പി.രാമൻ, ഡോ. പി.വി രാമൻകുട്ടി, പ്രതാപൻ തായാട്ട്, ഡോ.റോസി തമ്പി, ശത്രുഘ്നൻ, ജെ.ആർ പ്രസാദ്, ശ്രീകണ്ഠൻ കരിക്കകം, ജയകൃഷ്ണൻ വല്ലപ്പുഴ, അഡ്വ.കെ.ടി കൃഷ്ണദാസ്, ടി.വി.എം അലി, ബിപിനു ആറങ്ങോട്ടുകര, ശരത് ബാബു തച്ചമ്പാറ, സി.സംഗീത, റീന മണികണ്ഠൻ, പി.മോഹനകൃഷ്ണൻ, സിബിൻ ഹരിദാസ്,  റജീന റഹ്'മാൻ, അഡ്വ. ടി.രാമനുണ്ണി, അഡ്വ.അശോക്, അഡ്വ.സാരഥി, റഷീദ് കുമരമ്പത്തൂർ, കെ.സി. അലി ഇക്ബാൽ, അഡ്വ. അഷ്റഫ്, ടി.ഉദയശങ്കർ, കെ.സി ഷാജി, കെ.ആർ ബൈജു തുടങ്ങിയവർ സംസാരിച്ചു. നിസരി ഓർക്കസ്ട്രയുടെ സംഗീത വിരുന്നുമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം