കൂറ്റനാട് കലവറ എല്ലാ വർഷവും നൽകി വരുന്ന പ്രാദേശിക മികവിനുള്ള ഈ വർഷത്തെ തെളിച്ചം 2026 അവാർഡ് സുബ്രഹ്മണ്യൻ കക്കാട്ടിരിക്ക്. 150 ഓളം എഴുത്തുപാട്ടുകളുടെ രചയിതാവാണ്.
സുബ്രഹ്മണ്യൻ്റെ പാട്ടുകൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടൻ പാട്ടു സംഘങ്ങൾ പാടിനടക്കുന്നുണ്ട്. ജീവിത ഗന്ധിയായ ഈ പാട്ടുകളെല്ലാം കേരളീയർ നെഞ്ചേറ്റിക്കഴിഞ്ഞു. കലാഭവൻ മണിക്കു വേണ്ടിയും മറ്റ് ഒട്ടേറെ നാടൻ പാട്ടുസംഘങ്ങൾക്കു വേണ്ടിയുമാണ് ഇദ്ദേഹം പാട്ടുകളെഴുതിയിട്ടുള്ളത്.
2026 മെയ് 8, 9, 10 തിയതികളിലായി നടക്കുന്ന കലവറ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 5000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് സുബ്രഹ്മണ്യൻ കക്കാട്ടിരിക്ക് സമ്മാനിക്കും.
ജൈവ കർഷകനായ കുഞ്ഞാവ, പൂകൃഷിയിലൂടെയും പച്ചക്കറി കൃഷിയിലൂടെയും വരുമാനമുണ്ടാക്കി ആ തുക പാവപ്പെട്ട രോഗികളുടെ ചികിത്സാ ചിലവുകൾക്ക് നൽകി വരുന്ന പെരുമണ്ണൂർ ഫുട്ബോൾ അസോസിയേഷൻ പ്രവർത്തകർ, പാലിയേറ്റീവ് കെയർ വളണ്ടിയറായ ആസിയ, സ്പോർട്സ് താരം എം.പി മണി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചത്.
Tags
Awards
