കവി രാജേഷ് നന്ദിയംകോടിന് ത്രിദശക അവാർഡ്

ആത്മായനങ്ങളുടെ ഖസാക്ക് 2026 ലെ കവിതക്കുള്ള ത്രിദശക അവാർഡ് രാജേഷ് നന്ദിയംകോടിന് സമ്മാനിച്ചു. 'കൊഴഞ്ഞ മണ്ണ്' എന്ന കവിതാ സമാഹാരമാണ് അവാർഡിന് തെരഞ്ഞെടുത്തത്.

എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന മുപ്പതാമത് അവാർഡ് ദാന ചടങ്ങിൽ, എഴുത്തുകാരനും നിരൂപകനുമായ എം.കെ ഹരികുമാർ പുരസ്കാരം സമ്മാനിച്ചു.  

ഫാ.അനിൽ ഫിലിപ്പ്, ഡോ:രാജഗോപാൽ കമ്മത്ത്, വേണു വി.ദേശം, സണ്ണി തായങ്കരി എന്നിവർ പങ്കെടുത്തു. 

കൂറ്റനാട് സ്വദേശിയാണ് കവി രാജേഷ് നന്ദിയംകോട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. ടെലിഫിലിം സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം