ആഹ്ലാദമായ് ആയുഷ് വൈബ് ഫോർ വെൽനെസ്

കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരള ഘടകത്തിന്റെയും നേതൃത്വത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  നാഗലശ്ശേരി വാവനൂർ ഹൈസ്കൂളിൽ വൈബ് ഫോർ വെൽനസ്  സംഘടിപ്പിച്ചു. ഹെൽത്തി ഫുഡ് എക്സ്പോയും എൻ.സി.ഡി സ്ക്രീനിങ് ക്യാമ്പും യോഗ ഡെമോൺസ്ട്രേഷനും  ഔഷധ സസ്യ പ്രദർശനവും നടന്നു.

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോക്ടർ ടി.വി നിഷയുടെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി.ആർ കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളുടെ പരീക്ഷാക്കാലത്തെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള  പ്രത്യേക യോഗ സെഷൻ നടന്നു.

അസംബ്ലി മണ്ഡലം പരിധിയിലെ 6 ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾക്ക് കീഴിലുള്ള യോഗ ക്ലബ്ബുകളിൽ നിന്നുള്ള അംഗങ്ങൾ  അണിനിരന്ന മാസ് യോഗയും, യോഗാ ഡാൻസും അരങ്ങേറി.

ജീവിതശൈലി രോഗങ്ങൾക്കുള്ള സ്ക്രീനിങ് പരിശോധനയും സംഘടിപ്പിച്ചു.  ആരോഗ്യകരമായ  ആഹാരങ്ങളും പാനീയങ്ങളും ഉൾപ്പെട്ട ഹെൽത്തി എക്സ്പോയും ശ്രദ്ധേയമായി. നൂറോളം ഔഷധ സസ്യങ്ങളുടെ പ്രദർശനവും നടന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം