കഴിഞ്ഞ 16 വർഷമായി റമദാനിലെ മുഴുവൻ ദിവസങ്ങളിലും പട്ടാമ്പി ഗവൺമെൻ്റ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന നോമ്പുതുറ, അത്താഴ വിതരണത്തിന്റെ ഈ വർഷത്തെ വിതരണ ഉദ്ഘാടനം നടന്നു.
പട്ടാമ്പി സി.എച്ച് യൂത്ത് സെൻ്ററും മുനിസിപ്പൽ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയും സംയുക്തമായാണ് ഈ
പരിപാടി 16 വർഷമായി തുടരുന്നത്. ഈ വർഷത്തെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത് നിർവഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം ഷാക്കിർ അധ്യക്ഷത വഹിച്ചു. സി.എച്ച് യൂത്ത് സെൻ്റർ ഭാരവാഹികളായ ഇ.ടി റഷീദ്, റമീസ് അസ്‌ലം, ശുഹൈബ്, മൻസൂർ പാലത്തിങ്ങൽ, റാഷിദ്, റിയാസ് നമ്പ്രം, റിഷാദ്, ഷമീറ, ആഷിക്, ഷമീന തുടങ്ങിയവർ സംബന്ധിച്ചു.

