തൃത്താല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാമിൻ്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതത്തെ നിർണ്ണയിക്കുന്ന അടിസ്ഥാനവിഷയങ്ങൾ തൊഴിലില്ലായ്മ, വിലക്കയറ്റം, യുവജനങ്ങളുടെ ഭാവി എന്നിവയാണ്. ഇത് ചർച്ച ചെയ്യപ്പെടുന്നതിന് പകരം രാഷീയ വേദികളിൽ ഉയരുന്നത് അധിക്ഷേപങ്ങളുടെ ഭാഷയാണ്. ഇത് ജനാധിപത്യത്തിൻ്റെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടപ്പാക്കിയ വികസനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംവാദിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം ചോദിച്ചു. തൃത്താലയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 140 മണ്ഡലങ്ങളിലും വികസന സംവാദമാണ് സി.പി.എം തീരുമാനമെങ്കിൽ തൃത്താലയും ഒരുക്കമാണ്. അതല്ലാതെ ഇല്ലാ കണക്കൂകളും, കടലാസ് പദ്ധതി വികസനങ്ങളും ചർചക്ക് തയ്യാറുണ്ടോ എന്നുള്ള സി.പി.എം സ്ഥാനാർത്ഥിയുടെ വെല്ലുവിളിക്കും ഈ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ വോട്ടർമാർ മറുപടി നൽകും.
കള്ളു മുതലാളിമാരുടെ പരിലാളനയിൽ ജീവിക്കുന്നവർ മദ്യഷാപ്പുകൾ തോന്നിയ പോലെ തുറന്ന് കൊടുത്ത് നാടിൻ്റെ സമാധാനം തകർത്തവർ നാട്ടിലെ സ്ത്രീ സമൂഹത്തിൻ്റെ മനോ വേദന അറിയാതെ പോയത് ദുഃഖകരമാണെന്നും ബൽറാം പറഞ്ഞു.
കൂറ്റനാട് കണിച്ചിറക്കൽ മാൾ മൈതാനിയിൽ നടന്ന കൺവെൻഷനിൽ യു.ഡി.എഫ് ചെയർമാൻ ടി.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
എ.ഐ.സി.സി സെക്രട്ടറി ഗണേഷ് യാദവ്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ സലാം, എസ്.എം.കെ തങ്ങൾ, ടി.അസീസ്, സി.എച്ച് ഷൗക്കത്തലി, പി.എം അസീസ്, മുസ്തഫ തങ്ങൾ, പി.വി മുഹമ്മദലി ടി.കെ.ചേക്കുട്ടി, പി.എ വാഹിദ്, പി.ബാലൻ, ഒ.കെ.ഫാറൂഖ്, കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
ഇലക്ഷൻ പ്രചാരണത്തിന് 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

