നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി നിയോഗിക്കപ്പെട്ട നിരീക്ഷകർ പാലക്കാട് ജില്ലയിൽ ചുമതലയേറ്റു.
വിവിധ മണ്ഡലങ്ങളിലായി പൊതുനിരീക്ഷകർ (General Observers), ചെലവ് നിരീക്ഷകർ (Expenditure Observers), പോലീസ് നിരീക്ഷകൻ എന്നിവരാണ് ചുമതലയേറ്റത്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ മേൽ നോട്ടത്തിനായി നാല് ജനറൽ ഒബ്സർവർമാരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
സുഹർഷ് ഭഗത് - 8921016312 തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കും.
ഗൗരവ് സിംഗ് രജാവത്ത് - 8921 031094 തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കും.
ദിബ്യ പ്രകാശ് ഗിരി - 8129976438 ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളുടെ ചുമതല വഹിക്കും.
അനുപമ ജോർവാൾ 8139096438 മലമ്പുഴ, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കും.
മലമ്പുഴ കെ.ടി.ഡി.സി യിലാണ് ഇവർക്കായി ക്യാമ്പ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് പരാതികളോ നിർദ്ദേശങ്ങളോ സമർപ്പിക്കാൻ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 മണി വരെ ഇവരെ നേരിൽ സന്ദർശിക്കാം.
സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി മൂന്ന് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എസ്. പ്രവീൺ -8921529948 കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും
സഞ്ജീവ് കുമാർ - 8921702846 തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും
നേഹ ജോഹാരി - 8921877021 തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലും നിരീക്ഷണം നടത്തും.
രാവിലെ 11 മുതൽ 12 മണി വരെയാണ് സന്ദർശന സമയം അനുവദിച്ചിട്ടുള്ളത്.
ജില്ലയിലെ ക്രമസമാധാന നിലയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി പോലീസ് ഒബ്സർവറായി അതുൽ ശർമ്മ ചുമതലയേറ്റു. പോലീസ് ഒബ്സെർവറെ 8848634453 എന്ന നമ്പറിലും ബന്ധപ്പെടാം.
