ബൈക്ക് പരസ്യ ബോർഡിൽ ഇടിച്ച് യുവാവ് മരിച്ചു

ഒറ്റപ്പാലം പാലപ്പുറം എൻ.എസ്.എസ് കോളേജിന് സമീപം ഇന്നലെ അർധരാത്രിയാണ് അപകടം. 

മായന്നൂർ പണ്ടാരംകുന്ന് അനീഷ് ആണ് മരിച്ചത്. ഡലിവറി ബോയ് ആയി ജോലി ചെയ്യുന്ന അനീഷ് ലക്കിടി ഭാഗത്തു നിന്ന് ഒറ്റപ്പാലത്തേക്ക് വരുമ്പോഴാണ് അപകടം. 

നേരിയ ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് പരസ്യ ബോർഡിലും പിന്നീട് കോൺക്രീറ്റ് തൂണിലും ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം