നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാർഥികളും കൗണ്ടിംഗ് ഏജന്റ്മാരും അതത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിയുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ട മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മാത്രമേ സ്ഥാനാർത്ഥികൾക്കും കൗണ്ടിംഗ് ഏജന്റ്മാർക്കും പ്രവേശനം അനുവദിക്കുകയുള്ളു എന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റ്മാരും ഫോട്ടോ സഹിതമുള്ള വിവരങ്ങൾ കാർഡ് വാങ്ങാൻ എത്തുമ്പോൾ കരുതേണ്ടതാണ്.
Tags
Election
