ഒറ്റപ്പാലം കമലാലയ റോഡിലുള്ള 'കൃഷ്ണവിലാസി'ലെ എം.പി രവീന്ദ്രനാഥൻ (83) മരണപ്പെട്ടു. വെള്ളിനേഴി സ്വദേശിയാണ്.
ഒറ്റപ്പാലത്ത് ആതുരസേവന രംഗത്ത് കഴിഞ്ഞ 20 വർഷത്തിലേറെയായി ഇദ്ദേഹം സജീവമായിരുന്നു. ഒറ്റപ്പാലം പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്ഥാപകരിൽ ഒരാളാണ്. ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിന്റെയും ഐ.ഹോസ്പിറ്റലിന്റെയും ട്രസ്റ്റി ആയിരുന്നു.
എഞ്ചിനീയറായി ദീർഘകാലം ദുബൈ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ടി.കെ പാർവതി.
മക്കൾ : ആരതി (ഒറ്റപ്പാലം), അവിനാശ് (സിങ്കപ്പൂർ).
മരുമക്കൾ : രവീന്ദ്രൻ പൊതുവാൾ, രശ്മി.
സംസ്‌കാരം നാളെ രാവിലെ 9:30 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ.
Tags
ചരമം
