പ്രിയപ്പെട്ട അധ്യാപകർ നഷ്ടപ്പെട്ട പാങ്ങ് ജി.എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് സ്നേഹ സമ്മാനവുമായി പാങ്ങ് ജി.യു.പി സ്‌കൂൾ.

വാൽപ്പാറ വാഹനാപകടത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ട അധ്യാപകരുടെ സ്മരണയിൽ കഴിയുന്ന പാങ്ങ് ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് സ്നേഹ സമ്മാനവുമായി പാങ്ങ് ജി.യു.പി സ്കൂ‌ൾ. 

സ്കൂ‌ളിലെ പി.ടി.എയുടെ തീരുമാനത്തിൻ്റെ ഭാഗമായി പാങ്ങ് ജി.യു.പിയിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവർക്ക് സ്പോൺസർഷിപ്പിലൂടെ ബാഗ് നൽകുമെന്ന് പി.ടി.എ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വാൽപ്പാറ ദുരന്തത്തെത്തുടർന്ന് അധ്യാപകരെ നഷ്ടപ്പെട്ടപ്പോൾ ജി.യു.പി സ്കൂ‌ളിലെ പ്രഥമാധ്യാപകന് ജി.എൽ.പി സ്കൂളിന്റെ അധികച്ചുമതല നൽകി. അങ്ങനെ അവിടത്തെ കുട്ടികൾക്കുകൂടി ബാഗ് നൽകണമെന്ന് പി.ടി.എ തീരുമാനിക്കുകയായിരുന്നു. ഒന്നാം ക്ലാസിലേക്കുള്ള സ്കൂ‌ൾ ബാഗ് പി.ടി.എയ്ക്ക് കൈമാറി. 

പാങ്ങ് ജി.യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാർക്കും  ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാർക്കും  ബാഗ്, യൂണിഫോം, പുസ്‌തകം എന്നിവ കൈമാറും. 

ഇതു സംബന്ധിച്ച യോഗത്തിൽ പാങ്ങ് ജി.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ടി ഖാദർ, എസ്.എം.സി ചെയർപേഴ്സൺ കെ. നാൻസി, വൈസ് ചെയർമാൻ പി.സൽമാൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ബാബു, വി.കെ ഷൺമുഖൻ, ബിന്ദു, സുബിന,  പാങ്ങ് ജി.എൽ.പി.എസ് പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടി, പി.ടി.എ. പ്രസിഡന്റ് കെ.വി അലി, എസ്.എം.സി. ചെയർ പേഴ്സ‌ൺ വി.കെ ഹർഷ തുടങ്ങിയവർ പങ്കെടുത്തു. 

ജി.എൽ.പി സ്കൂളിലേക്ക് പുതുതായി നിയമനം ലഭിച്ച അധ്യാപകർ, രക്ഷിതാക്കളോടൊത്ത് ഗൃഹസന്ദർശനം നടത്തി വരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം