തൃത്താല ശിശു വികസന വകുപ്പിന് കീഴിൽ കപ്പൂർ പഞ്ചായത്തിൽ പോഷൻ പക്വാഡ ക്യാമ്പയിൻ നടത്തി.

സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്കിടയിൽ പോഷകാഹാരത്തെ കുറിച്ച് ബോധവൽകരണം ലക്ഷ്യമിട്ട് വനിത ശിശു ക്ഷേമ വികസന വകുപ്പ് നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. 

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. 

അലി കുമരനല്ലൂർ, വി.പി ഫാത്തിമ, കെ.സ്മിത, ഷരീഫ് അന്നിക്കര, കെ.ഷിഹാബ്, പി.കെ. റഹീന, ടി.നസീമ, ഡോ. ഷഹീമ ഷറഫുദീൻ,  ടി.വി തമന്ന ഫാസിൽ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.സുനിത, പി.ഉഷ, ദിവ്യ, എം.ഷഹർബാൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം