പ്രമുഖ ദേശീയ സംഘടനയായ ഫോക്കസ് ഇന്ത്യ, കട്ടിഹാർ ജില്ലയിലെ മണിഹാരി നിമയിൽ നിർമ്മിക്കുന്ന ഫലാഹ് അക്കാദമി സ്കൂളിൻ്റെ ശിലാസ്ഥാപനം കട്ടിഹാർ എം.പി താരിഖ് അൻവർ നിർവഹിച്ചു.
ഗ്രാമ മുഖ്യനും ജില്ലാ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി അംഗവും മുഖ്യ അതിഥികളായിരുന്നു. വിദ്യാഭ്യാസമാണ് വിജയത്തിൻ്റെ താക്കോൽ എന്നും മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പഠനരംഗം ശക്തിപ്പെടുത്തണമെന്നും എം.പി താരിഖ് അൻവർ പറഞ്ഞു.
ഫോക്കസ് ഇന്ത്യ മാതൃകാ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും കേരളത്തിൻ്റെ വിദ്യാഭ്യാസ പദ്ധതികൾ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോക്കസ് ഇന്ത്യ, ബീഹാറിലെ കട്ടിഹാർ നിമ ഗ്രാമത്തിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കട്ടിഹാറിലെ ആസാദ് എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഫോക്കസ് ഡെപ്യൂട്ടി
സി.ഇ.ഒ. ഡോ.കെ.ടി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സി.ഒ.ഒ ഹിജാസ് കലിക്കറ്റ്, അക്കാദമി ഡയറക്ടർ മൻസൂർ സാഖിബ് തയ്മി , ഡി സി.ഒ.ഒ. അബ്ദുൽ മജീദ് പുളിക്കൽ, ഡി.സി.ഇ.ഒ.ജാഫർ വാണിമേൽ, ഡി.സി.ഒ.ഒ. ഫൈസൽ ഇയ്യക്കാട്, ഫർഹാൻ മാലിക്, അബ്ദുൽ മഹ്ബൂദ്, ഫവാദ് ഫലഖ്, ഫോകസ് കാരവൻ അംഗങ്ങളായ ഡോ.അബ്ദു സലഫി, ശരീഫ് മദനി, എ.എം മുഹമ്മദലി, ഹസ്സൻ ചേളാരി, ഇബ്രാഹിം, അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
സാമൂഹ്യ വിദ്യാഭ്യാസ ശാക്തീകരണത്തിൻ്റെ ഭാഗമായി ബംഗാൾ, ജാർഖണ്ട്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രാമങ്ങളും സന്ദർശിക്കാനായി കേരളത്തിൽ നിന്ന് എത്തിയ പതിനാലംഗ ഫോക്കസ് ഇന്ത്യ കാരവൻ സംഘവും ചടങ്ങിൽ പങ്കാളികളായി.

