എരുമപ്പെട്ടിയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ യുവാവ് മരിച്ചു.


എരുമപ്പെട്ടി അണ്ടേക്കാട്ട് പീടികയിൽ അബ്ബാസിന്റെ മകൻ അബൂതാഹിർ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ  ഫൊറോന പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 

പതിവ് പ്രഭാത നടത്തത്തിനിറങ്ങിയ അബൂതാഹിർ റോഡരുകിലൂടെ നടക്കുമ്പോൾ പുറകിലൂടെ അമിത വേഗത്തിൽ വന്ന ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂതാഹിറിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുന്നംകുളം ദയ റോയൽ ആശുപത്രിയിലെ പി.ആർ.ഒയാണ് അബൂതാഹിർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം