കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.സന്ധ്യ അധ്യക്ഷയായി.
എൻ.എസ്.എസ് മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.രഞ്ജിത്ത് പയ്യഴി മുഖ്യാതിഥിയായി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി കെ.ദിജിഷ് അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില, എ.ദേവദാസ്, ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹി വാസുദേവൻ പയ്യഴി, ശിവശങ്കരൻ, പ്രേമ വൽസൻ, കുടുംബശ്രീ സെക്രട്ടറി ഉഷ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
SSLC, പ്ലസ് ടു, USS, LS S മറ്റു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പൗർണമി രക്ഷാധികാരി കെ.എ രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ പ്രഭാകരൻ, സുരേഷ് എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഗ്രാമപഞ്ചായത്തംഗം വി.സന്ധ്യയെ പൗർണ്ണമി രക്ഷാധികാരി കെ.കെ കുമാരൻ ആദരിച്ചു. പൗർണ്ണമി പ്രസിഡണ്ട് കെ.സി നിമേഷ് സ്വാഗതവും ആർ.ഗായത്രി നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ ടി.എസ് സുബ്രഹ്മണ്യൻ, കെ.വി രവീന്ദ്രൻ, യുവജന വേദി ഭാരവാഹികളായ ഋതു ദേവ്, കാവ്യ എന്നിവർ നേതൃത്വം നൽകി.
