ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോൾ- ഡീസൽ- പാചകവാതക- സി.എൻ.ജി വിലവർധനവിനെതിരെ എസ്.ടി.യു തൊഴിലാളി പ്രതിഷേധം സംഘടിപ്പിച്ചു.
മേലെ പട്ടാമ്പി പെട്രോൾ പമ്പിന് മുന്നിൽ നടന്ന പരിപാടി പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദലി മറ്റാന്തടം ഉദ്ഘാടനം ചെയ്തു. പി.ഷാഹുൽ ഹമീദ് മാനു അധ്യക്ഷത വഹിച്ചു. മുനീർ പാലത്തിങ്ങൽ സ്വാഗതവും കുഞ്ഞിക്കമ്മു നന്ദിയും രേഖപ്പെടുത്തി.
കെ.എം ജലീൽ, എം.കെ മുഷ്താഖ്, ലത്തീഫ് കൊപ്പം, പി.മുജീബ്, ഹംസ കോഴിക്കോട്ടിരി, ഹനീഫ, കൗൺസിലർമാരായ ഷെഫീഖ്, സാദിക്ക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Tags
പ്രതിദ്ധ്വനി
