ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സമ്പൂർണ വിജയം സ്വന്തമാക്കിയ വിദ്യാലയങ്ങളേയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ആദരിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആദരം ​വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. 

തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാഹിന അക്ബർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി പ്രജീഷ്, എസ്.ജിജി, പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ,  എം.റജീഷ, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസ്, തൃത്താല എ.ഇ.ഒ  കെ.പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ.കെ ചന്ദ്രദാസ്, എൻ.സി അജയേഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയികളായവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം