തൃത്താല ഏരിയയിലെ വാവനൂർ ഗാമിയോ കൺവെൻഷൻ സെൻ്ററിൽ (കെ.വി രാമകൃഷ്ണൻ നഗർ) നടത്തുന്ന സമ്മേളനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിൽ എം.സ്വരാജ്, അഡ്വ.എം. വിജയകുമാർ, വത്സൻ പനോളി, സി.കെ രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വിളയൂരിൽ സഖാവ് സെയ്താലിക്കുട്ടി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജാഥയായി കൊണ്ടുവരും. ജോസ് മാത്യൂസ് ക്യാപ്റ്റനായ ജാഥ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് കെ.ഡി പ്രസേനൻ ആഗസ്റ്റ് 9ന് ഉദ്ഘാടനം ചെയ്യും.
കൊടിമര ജാഥ ഷൊർണൂർ നെടുങ്ങോട്ടൂരിൽ എം.ആർ മുരളി ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസ് ആണ് ക്യാപ്റ്റൻ. രണ്ടു ജാഥകളും ആഗസ്റ്റ് 9ന് 6.30ന് വാവനൂരിൽ സമാപിക്കും.
പ്രചാരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം കൂറ്റനാട് ബസ്റ്റാൻ്റിൽ സെമിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ രാജേന്ദ്രൻ, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്റർ അവരുടെ പുതിയ നാടകമായ മിസ അവതരിപ്പിച്ചു.
ആഗസ്റ്റ് അഞ്ചിന് പടിഞ്ഞാറങ്ങാടി സെൻ്ററിൽ നടക്കുന്ന വർഗീയ വിരുദ്ധ സെമിനാർ പ്രൊഫസർ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. കർഷകസംഘം ജില്ലാ സെക്രട്ടറി എം.ആർ മുരളി, സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് പി.എൻ മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.
ആഗസ്റ്റ് 6 ന് കപ്പൂരിൽ പ്രദർശന കാളപൂട്ട് നടക്കും. ആഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക് കറുകപുത്തൂരിൽ നടക്കുന്ന സാംസ്കാരിക സെമിനാർ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. കർഷകസംഘം ജില്ലാ പ്രസിഡണ്ട് കെ.ഡി പ്രസേനൻ പങ്കെടുക്കും.
ആഗസ്റ്റ് 7മുതൽ 10വരെയുള്ള തീയതികളിൽ കൂറ്റനാട് പുഷ്പ/ഫലവൃക്ഷ തൈ പ്രദർശന വിപണന മേള നടക്കും.
സമ്മേളനത്തിൽ ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നായി 350 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.ആർ മുരളി, സംഘാടക സമിതി ചെയർമാൻ ടി.പി മുഹമ്മദ്, ജില്ലാ നിർവ്വാഹക സമിതിയംഗം എ.കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി.കെ ബാലചന്ദ്രൻ, പ്രസിഡൻ്റ് കെ.എ ഷംസു എന്നിവർ പറഞ്ഞു.
