റണ്ണേഴ്സ് പെരിങ്ങോട് ‘ഫ്രീഡം റൺ 2026’ സംഘടിപ്പിച്ചു

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റണ്ണേഴ്സ് പെരിങ്ങോട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 15 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഫ്രീഡം റൺ 2026’ സംഘടിപ്പിച്ചു. 

പെരിങ്ങോട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ 5.30ന് ആരംഭിച്ച ഓട്ടം കൂറ്റനാട് വഴി തൃത്താലയിലെത്തി, ഇതേ റൂട്ടിലൂടെ തിരികെ പെരിങ്ങോട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തി.

ഫ്രീഡം റണ്ണിൽ റണ്ണേഴ്സും കായിക താരങ്ങളും നാട്ടുകാരുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. റണ്ണേഴ്സ് പെരിങ്ങോട് ക്ലബ് പ്രസിഡന്റ് എം.പി മണി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ചടങ്ങിനുശേഷം റണ്ണേഴ്സ് പെരിങ്ങോട് അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ട് വൃത്തിയാക്കുകയും ചെയ്തു. 

സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണ ബോധവും ഉയർത്തിപ്പിടിച്ചുള്ള ക്ലബ്ബിന്റെ പ്രവർത്തനം നാടിൻ്റെ ശ്രദ്ധ നേടി. ഫ്രീഡം റണ്ണിൽ പങ്കെടുത്തവർക്കായി പായസ വിതരണവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം