മാനന്താവാടി എം.എൽ.എ ഉഷ വിജയൻ്റെ മകൻ ഇനി കമാൻഡോ.

മലപ്പുറം പാണ്ടിക്കാട് നടന്ന കമാൻഡോ പാസിങ് ഔട്ട് പരേഡ് കാണാൻ മാനന്താവടി എം.എൽ.എ ഉഷ വിജയനും. അപ്രതീക്ഷിതമായി  എത്തിയ വിശിഷ്ടാതിഥിയോടൊപ്പം  കുടുംബവും കൂടെയുണ്ടായിരുന്നു.

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഗ്രൗണ്ടിലാണ് മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍ എത്തിയത്.

എം.എൽ.എയുടേ മകന്‍ അഭയ് കൃഷ്ണയുടെ പാസിങ് ഔട്ട് പരേഡ് കാണാനാണ് എം.എല്‍.എ പാണ്ടിക്കാട് എത്തിയതെന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്.

മകന്‍റെ ബിരുദപഠനം പൂര്‍ത്തിയായ ശേഷം ആദ്യം എഴുതിയ പി.എസ്.സി പരീക്ഷയിലാണ് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പോലീസിൽ ചേരണമെന്ന മകന്‍റെ ആഗ്രഹത്തോടൊപ്പം  കുടുംബവും നിലകൊള്ളുകയായിരുന്നു.

മകന്‍ സംസ്ഥാന പൊലീസിന്‍റെ ഭാഗമാകുന്നത് ഏറെ അഭിമാനം നല്‍കുന്ന നിമിഷമാണന്ന് എം.എല്‍.എ പറഞ്ഞു. ഭര്‍ത്താവ് വിജയനും മകന്‍ വിവേകാനന്ദും അമ്മ ശാന്തയും മറ്റു ബന്ധുക്കളും പരേഡ് കാണാൻ എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം