പുതിയ കാലത്തെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ രംഗങ്ങളിൽ മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത കൂടി ഉയർത്തിപ്പിടിക്കുന്നവരായി വളരേണ്ടതുണ്ടെന്നും തങ്ങളുടെ വളർച്ചകളിൽ കൂടെ നിന്ന കുടുംബത്തോടും സമൂഹത്തോടും ചേർന്നു നിൽക്കുകയും വേണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം പറഞ്ഞു.
പട്ടാമ്പി കൊടലൂർ ചോരക്കുന്ന് ശാഖാ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി, മദ്രസ പൊതുപരീക്ഷ എന്നിവയിലെ വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സ്‌നേഹോപഹാരം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നിർവ്വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ടി കുഞ്ഞുമുഹമ്മദ്, നേതാക്കളായ ഉമ്മർ പാലത്തിങ്ങൽ, കെ.എം.എ ജലീൽ, ഇൻമാസ് ബാബു, നഗരസഭാ വൈസ് ചെയർ പേഴ്സൺ അസ്‌ന ഹനീഫ, കൗൺസിലർമാരായ പി.ഷാഹുൽ ഹമീദ്, പി.ഷഫീഖ്, പി.സാദിഖ്, ഷെഫീദ, മുനവ്വിറ, ഇ.ടി ഗഫൂർ, ഷാഹിദ മുജീബ്, അംജദ് ചിറക്കൽ, തുടങ്ങിയവർ സംസാരിച്ചു.
സി.ഷാനവാസ്, സി.എ സാദിഖ്, എം.റിഷാദ്, കെ.ഹാഷിർ, സി.മുജീബ് റഹ്‌മാൻ, യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.
