വാരിക്കുഴികൾ നിറഞ്ഞ പട്ടാമ്പി ടി.ബി റോഡിൽ വെൽഫെയർ പാർട്ടി വാഴ നട്ടു പ്രതിഷേധിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നാളിതുവരെയും ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഴ നട്ടതെന്ന് നേതാക്കൾ പറഞ്ഞു.
വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി അംഗം മുസ്തഫ കളരിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.റിയാസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി കെ.പി ഹമീദ്, ബഷീർ പാലത്തിങ്ങൽ, കെ.എം സലാം, ജാഫർ, എ.ടി ഷറഫു, നൂറുദ്ദീൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Tags
പ്രതിദ്ധ്വനി

