നിറങ്ങൾ ചാലിച്ച് വിദ്യാർത്ഥികൾ; ആർട്ടിസ്റ്റ് ഗണപതി മാസ്റ്റരെ അനുസ്‌മരിച്ച് ശിഷ്യരുടെ കൂട്ടായ്മ

പ്രശസ്ത ചിത്രകാരനും ശില്പിയും ചിത്രകലാ അധ്യാപകനുമായിരുന്ന ആർട്ടിസ്റ്റ് ഗണപതി മാസ്റ്റരെ അനുസ്മരിച്ചു. ശിഷ്യരുടെ കലാ കൂട്ടായ്മയായ 'ഗണപതി'ൻ്റെ നേതൃത്വത്തിൽ വട്ടേനാട് ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടികൾ വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗണപത് പ്രസിഡണ്ട് രേവതി വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ ചുമർച്ചിത്ര പഠന കേന്ദ്രം റിട്ടയേഡ് പ്രിൻസിപ്പൽ ഡോ.കെ.യു കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

LP, UP, HS, HSS വിദ്യാർത്ഥികൾക്കായി നടത്തിയ പെയ്ൻ്റിങ് മത്സര വിജയികൾക്കുള്ള  സമ്മാനം നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മോഹൻദാസ് വിതരണം ചെയ്തു. 

പെരിങ്ങോട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീകല, ടി.വി ഉണ്ണികൃഷ്ണൻ, എ.സേതുമാധവൻ,  കെ.ബി സുധീർ, കെ.മണികണ്ഠൻ, വേണു പാലൂർ, വി.എം ബഷീർ  എന്നിവർ സംസാരിച്ചു. ശശിധരൻ കോതചിറ സ്വാഗതവും വിനോദ് മാധവൻ നന്ദിയും പറഞ്ഞു.

ഈ വർഷത്തെ ഗണപത് കലാ പുരസ്‌കാരത്തിന് അർഹനായ പ്രശസ്‌ത ശില്പി കാനായി കുഞ്ഞിരാമന് അനാരോഗ്യം മൂലം ചടങ്ങിനെത്താൻ കഴിഞ്ഞില്ല. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ കാനായിയുടെ വീട്ടിൽ ചെന്ന് സമ്മാനിക്കുമെന്ന് ഗണപത് ഭാരവാഹികൾ അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം