വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തിൽ പന്തം കൊളുത്തി പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി പ്രകടനം നടത്തി.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൂറ്റനാട് ടൗണിൽ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്.
വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരന്തരമായ വൈദ്യുതി മുടക്കത്തിന് അടിയന്തര പരിഹാരം കാണണമെന്നും വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ഏരിയ സെക്രട്ടറി കെ.പി സിദ്ധിഖിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കുഞ്ഞുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗിരീഷ്, ആനന്ദൻ, ശങ്കരനുണ്ണി, ടി.കെ മുഹമ്മദ്, മജീദ് എന്നിവർ നേതൃത്വം നൽകി. ഏരിയ ട്രഷറർ രേവതി വേണു നന്ദി രേഖപ്പെടുത്തി.
Tags
പ്രതിദ്ധ്വനി
