കൂറ്റനാട് ടൗണിൽ വാഹനാപകടം: ഓട്ടോ ഡ്രൈവർ മരിച്ചു

കൂറ്റനാട് ടൗണിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഗുരുവായൂർ റോഡിലാണ് അപകടം.

കൂറ്റനാട് മല റോഡ് കോപ്പവളപ്പിൽ വിജയൻ (57) ആണ് മരണപ്പെട്ടത്.  

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടി സ്വീകരിച്ചു. 

മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കരിക്കും. ഭാര്യ : ബീന. മകൻ : ജിതിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം