ഓപ്പൺ യൂനിവേഴ്സിറ്റി: ലേണിംഗ് സപ്പോർട്ട് സെൻ്റർ വൈസ് ചാൻസലർ സന്ദർശിച്ചു.

 

പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പ്രവർത്തിക്കുന്ന, ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയുടെ ലേണിംഗ് സപ്പോർട്ട് സെൻ്ററിൽ വൈസ് ചാൻസലർ പ്രൊഫ.ഡോ. വി.പി ജഗതിരാജ് സന്ദർശനം നടത്തി. 

പട്ടാമ്പി റീജണൽ സെൻ്റർ ഡയറക്ടർ സി.വനജ, എം.ഇ.എസ് കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, സെക്രട്ടറി ഹംസ കെ സൈദ്, അക്കാഡമിക് കോഡിനേറ്റർ വി.പി ഗീത എന്നിവർ വൈസ് ചാൻസലറെ സ്വീകരിച്ചു. 

കഴിഞ്ഞ വർഷം ഇവിടെ ആരംഭിച്ച ലേണിംഗ് സപ്പോർട്ട് സെൻ്റിൽ ആയിരത്തിഅഞ്ഞൂറോളം വിദ്യാർത്ഥികൾ ബിരുദ ബിരുദാനന്തര വിഷയങ്ങളിൽ വിദൂര വിദ്യാഭ്യാസം നേടുന്നുണ്ട്. 

എം.ഇ.എസ് കോളെജിൻ്റെ ബിരുദദാന ചടങ്ങിനെത്തിയ വൈസ് ചാൻസലർ എം.ഇ.എസ് സീനിയർ ഹയർ സെക്കൻ്ററി സ്കൂളും പട്ടാമ്പി ഗവ.കോളെജിലെ ഓപ്പൺ യൂനിവേഴ്‌സിറ്റി റീജനൽ ഓഫീസും ലേണിംഗ് സപ്പോർട്ട് സെൻ്ററും സന്ദർശിച്ചാണ് മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം