കോതച്ചിറ ഓസ്കാർ എഫ്.സിയുടെ നേതൃത്വത്തിൽ ഇസാഫ് പ്രൈം കെയർ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കും ആര്യ ഐ കെയറും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഹെൽത്ത് ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ മോഹനൻ അധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ ഹാരിസ് സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു.
പൊതുജനങ്ങൾക്കായി സൗജന്യ ബി.പി, ഷുഗർ പരിശോധനകൾ, ഡിസ്കൗണ്ടോടുകൂടിയ രക്തപരിശോധനകൾ, സൗജന്യ നേത്ര പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കി. ഇസാഫ് പ്രൈം കെയർ ക്ലിനിക്കിലെയും ആര്യ ഐ കെയറിലെയും വിദഗ്ദ്ധരായ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും രോഗികളെ പരിശോധിച്ചു.
ക്ലബ് ഭാരവാഹികളായ നൗഫൽ, നിഷാദ്, നിയാസ്, ഉമ്മർക്കുട്ടി, മാജിദ്, നസീഫ്, ഷജീർ, ഷിജിത്ത്, നജാദ്, മിന്ഹാജ്, അർഷാൻ, ഫായിസ് തുടങ്ങിയവർ നേതൃത്വം നൽകി.
