ആത്മപ്രപഞ്ചനം' അനുഭവക്കുറിപ്പുകളുടെ പ്രകാശനം 12ന്.

തൃത്താല ഉപജില്ലയിലെ വിരമിച്ച പ്രധാന അധ്യാപകരുടെ കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന 'ആത്മപ്രപഞ്ചനം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം 12ന് വെള്ളിയാഴ്ച നാലു മണിക്ക് വട്ടേനാട് ജി.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. യു. വിജയകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൃശൂർ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

തൃത്താല എ.ഇ.ഒ. കെ. പ്രസാദ് പുസ്തകം ഏറ്റുവാങ്ങും. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.പി റഫീഖ് മുഖ്യാതിഥി ആയി പങ്കെടുക്കും. എൻലൈറ്റ് കോ-ഓഡിനേറ്റർ ഡോ.കെ. രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. 

തൃത്താല ഉപജില്ലയിലെ വിരമിച്ച 41 പ്രധാന അധ്യാപകരുടെ സർവീസ് അനുഭവങ്ങളാണ്  ആത്മപ്രപഞ്ചനം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷരജാലകം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

നിലവിൽ പ്രധാന അധ്യാപകർക്കും പ്രധാന അധ്യാപകരാകാൻ പോകുന്നവർക്കും മികച്ച ഒരു വഴികാട്ടിയായിരിക്കും ഈ പുസ്തകം എന്ന് വിലയിരുത്തപ്പെടുന്നു.  പുസ്തകത്തിൻ്റെ എഡിറ്റർ പി.രാധാകൃഷ്ണൻ അംഗങ്ങളായ യു.വിജയകൃഷ്ണൻ, പി.പി നന്ദൻ, പി.ബീനാകുമാരി, സി.കെ ലീലാവതി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം