ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കപ്പെട്ട നിയമപാലകർ നിയമത്തെ കയ്യിലിട്ട് അമ്മാനമാടുകയാണെന്ന് മുൻ എം.എൽ.എ. വി.ടി.ബൽറാം ആരോപിച്ചു. ജനാധിപത്യ സമരങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കാക്കിക്കുള്ളിലെ ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണെന്നും വി.ടി.ബൽറാം കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും,സാധാരണ ജനങ്ങൾക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച ജനകീയ   പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി.ബൽറാം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ സുനിൽകുമാർ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.ബാബു നാസർ, പി.മാധവദാസ്, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ പി.സി.ഗംഗാധരൻ, കെ.എം.ചന്ദ്രശേഖരൻ, ഇ.വി.മൊയ്തുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനോജ് കണ്ടലായിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ഫാത്തിമ,  ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് റുഖിയ ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി.ഗീത, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കുഞ്ഞുമോൻ മാവറ, സലീം കൂടല്ലൂർ എന്നിവർ സംസാരിച്ചു.

ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.വി ഉമ്മർ മൗലവി സ്വാഗതവും നാഗലശ്ശേരി മണ്ഡലം പ്രസിഡന്റ് മുരളി മൂത്താട്ട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം