മപ്പാട്ടുകരയിൽ റെയിൽവേ അടിപ്പാത പണിയാൻ ആറ് കോടിയുടെ ഭരണാനുമതി

(പ്രതീകാത്മക ചിത്രം)

നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്ന മപ്പാട്ടുകര റെയിൽവേ അടിപ്പാത യാഥാർഥ്യമാക്കാൻ നടപടിയായി. ഇതിനായി ആറുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. 

കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറേ മപ്പാട്ടുകരയെയും മുറിച്ച് കടന്നുപോകുന്ന റെയിൽവേ പാളത്തിനുതാഴെ കാൽനട യാത്രയ്ക്ക് വീതി കുറഞ്ഞ അടിപ്പാത മാത്രമാണുള്ളത്. മഴക്കാലത്ത് വലിയ തോതിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം കാൽനട യാത്രയും അസാധ്യമാണ്. വീതികൂടിയ പാത നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

അടിപ്പാത വികസിപ്പിക്കുന്നതോടെ ബസ് റൂട്ട് തുടങ്ങാനും മറ്റുവാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകും. കാലതാമസം കൂടാതെ ഡിസൈൻ തയ്യാറാക്കാൻ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം വിശദമായ പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ട്. 

കുലുക്കല്ലൂർ പഞ്ചായത്തും നാട്ടുകാരും ഒന്നിച്ചു നിന്ന് അപ്രോച്ച്  റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നിർമ്മാണം എത്രയും പെട്ടെന്ന് പൂർ ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം