റൂറൽ ലിറ്റററി ഫെസ്റ്റ് ഒക്ടോബർ 2ന്


ചാലിശ്ശേരി പഞ്ചായത്തിൽ  ഗാന്ധി ജയന്തി ദിനത്തിൽ ആദ്യമായി ഒരു ഗ്രാമീണ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ചൈതന്യ ലൈബ്രറി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് ഹരിതം ബുക്സുമായി സഹകരിച്ചാണ് ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചാലിശ്ശേരി മേഖലയിലെ മുഴുവൻ എഴുത്തുകാരുടേയും കൂട്ടായ്‌മ രൂപീകരിക്കുന്നതിനും പുതിയ എഴുത്തുകാരെ  പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംരംഭമാണിത്.

ഇതോടൊപ്പം ചാലിശ്ശേരിയുടെ അഭിമാനമായ പ്രശസ്ത നിയമജ്ഞൻ പാഴൂർ പരമേശ്വരനേയും നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ നേടിയ അക്‌ബർ ആലിക്കരയേയും ആദരിക്കുമെന്നും സംഘാടകർ പറഞ്ഞു.

ഒക്ടോബർ 2 വ്യാഴാഴ്‌ച പകൽ 3 മണിക്ക് ചാലിശ്ശേരി മെയിൻ റോഡിൽ കടവാരത്ത് കോംപ്ലക്‌സിൽ നടക്കുന്ന റൂറൽ ലിറ്റററി ഫെസ്റ്റ് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.  

ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി.സത്യനാഥൻ മാസ്റ്റർ, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി തുടങ്ങിയവർ  പങ്കെടുക്കുമെന്നും ഭാരവാഹികളായ  ഡോ.ഇ.എൻ. ഉണ്ണികൃഷ്‌ണൻ, ഇ.കെ മണികണ്ഠൻ, കെ.കെ പ്രഭാകരൻ, അക്ബർ ആലിക്കര എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം