പത്ര- ദൃശ്യ - ശ്രവ്യ ഓൺലൈൻ മാധ്യമ രംഗത്തെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു ) തൃത്താല മേഖല ഐ.ഡി കാർഡ് വിതരണവും മേഖലാ കൺവെൻഷനും സെ. 27ന് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ 11ന് കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ഐ.ഡി കാർഡ് വിതരണവും, ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ഷൊർണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ. മനോജ്കുമാർ നിർവഹിക്കും.
സി.പി.ഐ.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, ബി.ജെ.പി കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്, കെ.എം.പി.യു സംസ്ഥാന- ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന കൺവെൻഷനിൽ പ്രവർത്തന റിപ്പോർട്ട്, ചർച്ച, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ സി.മൂസ പെരിങ്ങോട്, കെ.ജി സണ്ണി, രഘു പെരുമണ്ണൂർ, എ.സി ഗീവർ ചാലിശ്ശേരി, ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ അറിയിച്ചു.
വീഡിയോ റിപ്പോർട്ട്...
https://youtu.be/AA5poKQngbQ?si=ZBE_rX8iDADj5mzd
