പട്ടാമ്പി ടൗണിൽ ജ്വല്ലറിയിൽ കവർച്ച : വ്യാപാര മേഖലയിൽ ആശങ്ക

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ റോഡ് ജങ്ഷനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആരാധന ജ്വല്ലറിയിൽ നടന്ന കവർച്ച വ്യാപാര മേഖലയിൽ ആശങ്ക പരത്തി. സദാ സമയവും ആൾപെരുമാറ്റമുള്ള നഗര ഹൃദയത്തിലാണ്  കവർച്ച നടന്നത് എന്നതാണ് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നത്.

റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെ രാത്രികാല വാഹന പാർക്കിങ്ങും ട്രെയിൻ ഇറങ്ങി വരുന്നവരുടെ ആളനക്കങ്ങളും ഉള്ളതാണ്. പ്രധാന നിരത്തിലാണെങ്കിൽ വാഹനങ്ങൾ ഒഴിഞ്ഞ നേരമില്ല. എന്നിട്ടും റോഡരികിലുള്ള ജ്വല്ലറിയിൽ ഷട്ടറിൻ്റെ പൂട്ടും വാൾ ഗ്ലാസും തകർത്താണ് കവർച്ച നടന്നിട്ടുള്ളത്.

ജ്വല്ലറിയിൽ ഡിസ്പ്ലെ ഗ്യാലറിയിൽ വച്ചിരുന്ന  എട്ട് പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.  ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരം പുറത്തറിഞ്ഞത്. ഷൊർണൂർ ഡി.വൈ.എസ്.പി ആർ. മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പട്ടാമ്പി പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.  സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

വീഡിയോ റിപ്പോർട്ട് കാണാം...

https://youtu.be/nmdoN0yZuc8?si=X7l6GTJ00Qn4cuYy



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം