പട്ടാമ്പി നഗരസഭയിൽ സ്വച്ഛത ഹി സേവ ശുചിത്വോത്സവ വാരാഘോഷത്തോടനുബന്ധിച്ച് മഹാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി ശുചിത്വ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ടി റുക്കിയ, കൗൺസിലർ കെ.ആർ നാരായണസ്വാമി, നഗരസഭ സെക്രട്ടറി ഇൻചാർജ് ക്ലീൻ സിറ്റി മാനേജർ പി.വി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.
നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, പട്ടാമ്പി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പ്രവൃത്തികളിൽ പങ്കാളികളായി.
Tags
പരിസ്ഥിതി
