ആകാശത്ത് മറ്റൊരു മാന്ത്രിക കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു!

ബ്ലഡ് മൂൺ വിസ്മയ കാഴ്ചയ്ക്ക് പിറകെ ഇതാ മറ്റൊരു കാഴ്ച നൽകാൻ പ്രപഞ്ചമൊരുങ്ങുന്നു. സെപ്റ്റംബർ 12ന് രാത്രിയിൽ പുതിയ വിസ്മയ കാഴ്ച കാണാം. യുറാനസിനും പ്രശസ്തമായ പ്ലീയാഡ്സ് നക്ഷത്ര സമൂഹത്തിനും സമീപം ചന്ദ്രൻ ദൃശ്യമാകുന്ന അപൂർവ പ്രപഞ്ച ഒത്തുചേരലാണ് വെള്ളിയാഴ്ച രാത്രി നടക്കുന്നത്. നഗര പ്രകാശം പതിക്കാത്ത ഇരുണ്ട ആകാശത്ത് അതിശയിപ്പിക്കുന്ന ഈ കാഴ്ച നേരിൽ കാണാം.

രാത്രിയായതിനുശേഷം വടക്കുകിഴക്കൻ ചക്രവാളത്തിലേക്ക് നോക്കണം. അപ്പോൾ ചന്ദ്രൻ തിളങ്ങുന്നതായി കാണാൻ കഴിയും. യുറാനസ് സമീപത്തും പ്ലീയാഡ്സ് ഓരത്തും തിളങ്ങുന്നതു കാണാം.

ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് നോക്കിയാൽ യുറാനസിന്റെ നീലകലർന്ന തിളക്കം മനോഹരമായി വേറിട്ടു കാണാം. 

‘സെവൻ സിസ്റ്റേഴ്സ്’ എന്ന് അറിയപ്പെടുന്ന പ്ലീയാഡ്സ് ഏകദേശം 445 പ്രകാശ വർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹങ്ങളിൽ ഒന്നാണ് യുറാനസ്.

ഈ ആകാശ പ്രദർശനം നഷ്ടപ്പെടുത്തരുത്. നമ്മുടെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ഓർമ്മപ്പെടുത്തലാണത് !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം