നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങളും രേഖകളും സുജാതയ്ക്ക് തിരിച്ചു കിട്ടി !

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിമൂങ്ങാ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ട സ്വർണ്ണമടങ്ങിയ ബാഗ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ നിന്ന് ഉടമസ്ഥൻ എറ്റുവാങ്ങി.

ബാഗിൽ 15 പവനോളം  സ്വർണ്ണാഭരണങ്ങളും വസ്ത്രവും ആധാർ, ATM, ക്രഡിറ്റ് കാർഡ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അപ്പോൾ തന്നെ പട്ടാമ്പി ബിജു നിവാസിൽ ബിന്ദു Swale 'സ്വലേ'യെ അറിയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വാർത്ത നൽകിയിരുന്നു.

ഓങ്ങല്ലൂർ സ്വദേശി കുന്നംകുളത്തിങ്ങൽ അബ്ദുൾ സബാദിനാണ്, പാലക്കാട് റോഡിൽ കല്പക സ്ട്രീറ്റിൽ നിന്ന് ബാഗ് ലഭിച്ചത്. Swale വാർത്തയിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ പ്രകാരം സബാദ് ബിന്ദുവിനെ വിളിച്ച് ബാഗ് ലഭിച്ച വിവരം അറിയിച്ചു. തുടർന്ന് സബാദ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി ബാഗ് സി.ഐ അൻഷാദിന് കൈമാറിയിരുന്നു.

ബിന്ദുവും സഹോദരി സുജാതയും കുടുംബ സമേതം ജാർഖണ്ഡിലേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടിരുന്നത്. ബാഗ് ലഭിച്ച വിവരം അറിഞ്ഞ സുജാത യാത്ര റദ്ദാക്കി ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ പട്ടാമ്പിയിലെത്തി.

പട്ടാമ്പി സി.ഐ അൻഷാദിൻ്റെ സാന്നിധ്യത്തിൽ സബാദ് സുജാതയ്ക്ക് കൈമാറി. സബാദിൻ്റെ സത്യസന്ധതയ്ക്കും ആത്മാർത്ഥ സേവനത്തിനും നന്ദി പറഞ്ഞു കൊണ്ട് സുജാത പാരിതോഷികം നൽകി. സുജാതയോടൊപ്പം ബിന്ദുവിൻ്റെ അമ്മ രുഗ്മിണിയും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം