കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം IEC പരിപാടികളുടെ ഭാഗമായി പട്ടാമ്പി നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് തലത്തിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ഹാളിൽ നടന്ന ക്വിസ് മത്സരത്തിൽ LP, UP, HS, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിജയിച്ചവർക്ക് മൊമെന്റോയും വിതരണവും നടത്തി. നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
എൽ.പി വിഭാഗം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ:
പി.റിതിൽ (ഗവ. എൽ.പി.എസ്, വള്ളൂർ), എം.റിൻഷ (ഗവ.എൽ.പി.എസ് വള്ളൂർ), റാഷ തൻവി (ബി.കെ.എം. എൽ.പി കൊടലൂർ)
യു.പി വിഭാഗം:
എ.നിരഞ്ജൻ കൃഷ്ണ (എം.ഇ.എസ് സ്കൂൾ പട്ടാമ്പി), കെ.എം അരവിന്ദ് (ഗവ.യു.പി.എസ്, കിഴായൂർ), അക്ഷത് ആർ നായർ (എം.ഇ.എസ് പട്ടാമ്പി).
ഹൈസ്കൂൾ വിഭാഗം:
വി.അഭിനവ് കൃഷ്ണ, മിഥുൻ മോഹൻദാസ്, എസ്.സെലൻ (മൂവരും പട്ടാമ്പി സെൻ്റ് പോൾസ് ).
കോളേജ് വിഭാഗം:
കെ.പി ഫാത്തിമ അൽമാസ്, എ.കെ മുഹമ്മദ് ഷിയാസ്, ആമിന വാഫിറ (മൂവരും ലിമെൻ്റ് കോളേജ്, പട്ടാമ്പി).
