തൃത്താല മേഖല സുന്നി മഹല്ല് ഫെഡറേഷൻ്റെ നേതൃത്വത്തിർ മഹല്ല് സംഗമവും വഖഫ് നിയമ ബോധവൽക്കരണ ക്ലാസും നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ്'വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി.
കൂറ്റനാട് നടന്ന ചടങ്ങിൽ മേഖല പ്രസിഡൻ്റ് എ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, ബഷീർ കല്ലേമ്പാടം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
യു.മുഹമ്മദ് ഷാഫി ഹാജി, അബ്ദുള്ളക്കോയ തങ്ങൾ, റഹീം ഷാ, അബ്ദുൽ മുത്തലിഫ് അട്ടപ്പാടി, ടി.ഇബ്രാഹിംകുട്ടി, സി.ടി സെയ്തലവി, ചേക്കു ഹാജി, കെ.കാദർ ഫൈസി, ഉമറുൽ ഫാറൂഖ് തങ്ങൾ, കെ.പി മുഹമ്മദ്, ടി.മൊയ്തീൻകുട്ടി, പി.എസ് അബ്ദുറഹ്മാൻ, സുലൈമാൻ കോട്ടപ്പാടം, ശരീഫ് ഹുദവി, ഷാഫി ഹുദവി, ബീരാവുണ്ണി തൃത്താല, കുഞ്ഞാപ്പ ഹാജി, കെ.കെ മുഹമ്ദ്, മുഹമ്മദ് പുല്ലാര, ബാവ മാളിയേക്കൽ, കാജാ ഉലൂമി, കുട്ടി കൂടല്ലൂർ, കെ.സി അബ്ദുസമദ്, ഷംസു തിരുമിറ്റക്കോട് തുടങ്ങിയവർ സംസാരിച്ചു.
