തൃത്താല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെന്ററിനാണ് രണ്ട് കുടുംബങ്ങൾ ഭൂമി ദാനം നൽകിയത്. പാവപ്പെട്ടവർക്ക് കാരുണ്യ ഭവനം നിർമ്മിക്കാനാണ് ഇരു കുടുംബങ്ങളും ഭൂമി നൽകിയത്. പരേതനായ തൃത്താല വടക്കുമ്പാല മുഹമ്മദിന്റെ മക്കളായ അസീസും, ബഷീറും, വി.കെ കടവ് ഈരാറ്റുംവക്കത്ത് മൊയ്തീൻ മകൻ ഇർശാദുമാണ് ഭവന രഹിതരുടെ സ്വപ്നം സാധ്യമാക്കാൻ മുന്നോട്ടു വന്നത്.
തൃത്താല ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററിന് 10 സെൻ്റ് ഭൂമി ദാനം നൽകണമെന്ന് വടക്കുമ്പാല മുഹമ്മദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിതാവിൻ്റെ മരണശേഷം മക്കളായ ബഷീറും അസീസും പിതാവിൻ്റെ അഭിലാഷം നടപ്പാക്കുകയായിരുന്നു. ഇരുസ്ഥലത്തിൻ്റെയും പ്രമാണം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇവർ കൈമാറി.
തൃത്താല അത്താണിക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെന്ററും സംയുക്തമായി നിർമ്മിക്കുന്ന ബൈത്തുറഹ്മ നിർമ്മാണ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. ആധാര കൈമാറ്റ ചടങ്ങിൽ റിഫീഫ് സെൻ്റർ ചെയർമാൻ മുഹമ്മദ് ഫാറൂഖി അധ്യക്ഷത വഹിച്ചു.
പത്തിൽ അലി, യു.ടി താഹിർ, എ.വി മുനീർ, കെ.വി കുഞ്ഞാവ, പി.വി ബീരാവുണ്ണി, എം.അഷറഫലി, പി.ടി താഹിർ, ഫൈവ് സ്റ്റാർ അലി, വി.പി ഉമ്മർ, സലിം കേലശ്ശേരി, ഇ.വി കുത്താപ്പ, പി.വി മുഹമ്മദലി, കെ.ഇസ്ഹാഖ്, കെ.സുഹാജ് തുടങ്ങിയവർ പങ്കെടുത്തു.
