കൂറ്റനാട് ഫാംനെറ്റ് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വാർഷിക പൊതുയോഗം നടത്തി.

കൂറ്റനാട് ഫാംനെറ്റിൽ നടന്ന ചടങ്ങ്  ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ഷാനിബ ഉദ്ഘാടനം ചെയ്തു. ഫാംനെറ്റ് മാനേജിങ് ഡയറക്ടർ ഇ.എം  ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ എൻ.ഷീല മുഖ്യപ്രഭാഷണം നടത്തി. 

ഡയറക്ടർമാരായ കെ.നാരായണൻ അനുശോചന പ്രമേയവും എം.സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും  അവതരിപ്പിച്ചു.  

കാർഷിക മേഖലയിലെ വിവിധ പദ്ധതികളെ  കുറിച്ച് തൃത്താല എ.ഡി.എ മാരിയത്ത് കിബിത്തിയ വിശദീകരിച്ചു. ചാലിശ്ശേരി കൃഷി ഓഫിസർ സുദർശൻ രാമകൃഷ്ണൻ, ഡയറക്ടർ കെ.പി.എം ഷെരീഫ്, സി.ഇ.ഒ നീതു തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം