സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്‌ മുനീർ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. പ്രമുഖ പാട്ടുകാരനും അധ്യാപകനുമായ നിസാർ തച്ചോത്ത്  ഉദ്ഘാടനം ചെയ്തു.

നിസാർ മാഷിന്റെ  ഗാനങ്ങൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങുണർത്തി. മാറ്റുരച്ച  കലാപ്രതിഭകളിൽ നിന്നും തിരഞ്ഞെടുത്ത ആദ്യ മൂന്നു സ്ഥാനക്കാർക്ക്  ട്രോഫികൾ നൽകി. 

പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, എം.പി.ടി.എ പ്രസിഡന്റ് റസീന, എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി സിദീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം