യുവതിയുടെ ജഡം ക്വാറിയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ!

മണ്ണാർക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാക്കടപ്പുറം അച്ചീരി വീട്ടിൽ യോഗേഷിന്റെ ഭാര്യ കോട്ടയം സ്വദേശി അഞ്ജുമോളാണ് (24) മരിച്ചത്. വീടിനു സമീപത്തെ ചെങ്കൽ ക്വാറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയിലാണ് കൊലപാതകം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ക്വാറിയിൽ തള്ളിയതാവാമെന്നാണ് നിഗമനം.

രണ്ടു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ നിരന്തരം കലഹിക്കാറുണ്ടെന്നും മധ്യസ്ഥതയിൽ രമ്യതയിൽ എത്തുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹമാണ്. ഇവർക്ക് ഒരു വയസ് പ്രായമുള്ള ഒരാൺകുട്ടിയുണ്ട്. അഞ്ജുവിൻ്റെ കഴുത്തിൽ മുറിവേറ്റ പരിക്കുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭർത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം