പ്രതി വീട്ടിൽ തന്നെയുണ്ട്!

കാഞ്ഞങ്ങാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 61കാരൻ അറസ്റ്റിൽ. അമ്പലത്തറ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ജൂൺ മുതൽ മൂന്നു മാസത്തോളം വിവിധ ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം കുട്ടി ആദ്യം ആരോടും വിവരം പറഞ്ഞിരുന്നില്ല.

സ്കൂ‌ളിൽ നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുവിട്ടത്. തുടർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെ അമ്പലത്തറ പൊലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മുത്തച്ഛനാണെന്ന് കണ്ടെത്തി.

പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം