അനധികൃത പടക്കശേഖരവും മാരക മയക്കുമരുന്നും പിടിച്ചെടുത്തു: ആറ് യുവാക്കൾ അറസ്റ്റിൽ!

പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഒറ്റപ്പാലം പോലീസും ചേർന്ന് സൗത്ത് പനമണ്ണയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നും അനധികൃത പടക്ക ശേഖരവും കണ്ടെത്തി. 

കണ്ണിയംപുറം- സൗത്ത് പനമണ്ണ റോഡിലെ വാടക വീട്ടിലായിരുന്നു ലഹരിയിടപാടും അനധികൃത പടക്കശേഖരവും കണ്ടെത്തിയത്.

49 ഗ്രാം എം.ഡി.എം.എയും അരക്കിലോയോളം കഞ്ചാവും ഇരുപതോളം പെട്ടികളിലായി സൂക്ഷിച്ച പടക്കശേഖരവുമാണ് കണ്ടെടുത്തത്. 

സംഭവത്തിൽ ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികളായ കെ. സനൽ (27), കെ.ബി ഷബീർ (39), കെ.വിഘ്നേശ് (26), കെ.മുഹമ്മദ് മുസ്തഫ (24), ഷാഫി (27), ഷാനിഫ് (30) എന്നീ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റപ്പാലം സബ് ഇൻസ്പെക്ടർ എ. അജീഷിന്റെയും ഷൊർണൂർ സബ് ഇൻസ്പെക്ടർ വി. രവികുമാറിൻ്റേയും  നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം