ബഹ്റൈനിൽ മരണപ്പെട്ടു


സൗദിയിൽ നിന്നും വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ ചാലിശ്ശേരി കോക്കൂർ സ്വദേശി ചെക്കോട്ടു വളപ്പിൽ റിയാസുദ്ധീൻ മരണപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം സൗദിയിൽ നിന്നും ബഹറൈനിൽ എത്തിയത്. അമ്മാവന്റെ അടുത്ത് എത്തിയ റിയാസുദ്ധീൻ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

മാതാപിതാക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ സൗദിയിൽ ഉണ്ട്.  കെ.എം.സി.സി കമ്മിറ്റി  മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം