പോലീസ് രാജിനെതിരെ പ്രതിഷേധം



കുന്നംകുളം പോലീസ് സ്റ്റേഷനിലുണ്ടായ മൂന്നാം മുറക്കെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ്‌ സുജിത്തിന് കുന്നംകുളം സ്റ്റേഷനിലുണ്ടായ അതിക്രൂരമായ മർദ്ദനത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മൂന്നാംമുറയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട്  ടൗണിലും പ്രകടനം നടത്തി. 

നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എം നഹാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, ജില്ലാ സെക്രട്ടറിമാരായ സനോജ് കണ്ടലായിൽ, കെ.ഇജാസ് മാസ്റ്റർ, DCC സെക്രട്ടറി പി.മാധവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ഫാത്തിമ തുടങ്ങിയവർ  നേതൃതം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം