പട്ടാമ്പി ബസ് സ്റ്റാൻഡിലെ ആർ.ആർ.ആർ കേന്ദ്രത്തിൽ (സ്വാപ്പ് ഷോപ്പ്) സ്വച്ഛത ഹി സേവ, ശുചിത്വ വാരാഘോഷത്തോടനുബന്ധിച്ച് കളക്ഷൻ ഡ്രൈവ് നടന്നു.
പട്ടാമ്പി ലിമെൻ്റ് കോളജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ ശേഖരിച്ച പുനരുപയോഗ വസ്തുക്കൾ നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ടി റുക്കിയ, കൗൺസിലർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
Tags
പ്രാദേശികം
