കൊല്ലം കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ തൽക്ഷണം മരിച്ചു. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം നടന്ന അപകടത്തിൽ പാലക്കാട് സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടും.
പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കൽ സ്വദേശി വിജിൽ (27), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടം. നീലേശ്വരത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപെട്ടത്. വിവാഹ വീട്ടിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags
Accident
